കണ്ണൂരിലെ നടപ്പാതകളിൽ വീണു കിടക്കുന്ന കേബിൾ വയറുകൾ നീക്കൽ തുടങ്ങി

കണ്ണൂർ നഗരത്തിലെ നടപ്പാതകളിൽ വഴി യാത്രക്കാർക്ക് അപകടകരമായി വീണു കിടക്കുന്ന കേബിൾ വയറുകൾ നീക്കം ചെയ്തു തുടങ്ങി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആർടിസ്റ്റ് ശശികലകളക്ടർക്ക് നൽകിയ

 


കണ്ണൂർ: കണ്ണൂർ നഗരത്തിലെ നടപ്പാതകളിൽ വഴി യാത്രക്കാർക്ക് അപകടകരമായി വീണു കിടക്കുന്ന കേബിൾ വയറുകൾ നീക്കം ചെയ്തു തുടങ്ങി. കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആർടിസ്റ്റ് ശശികലകളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി . 

ഉത്തരവാദികൾക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേമ്പെടുക്കുമെന്ന് കണ്ണൂർ കളക് ടർ പി.വിഷ്ണു രാജ് മുന്നറിയിപ്പു നൽകിയിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് അഴിഞ്ഞു കിടക്കുന്ന കേബിൾ വയറുകൾ ബന്ധപ്പെട്ടവർ നീക്കാൻ തയ്യാറായത്.