മാമുക്കോയ എഴുതിയ 'ഫുട്ബോള്‍ നിയമങ്ങളും കളിക്കാരും 'പ്രകാശനം ചെയ്തു

 

കണ്ണൂര്‍: കേരളത്തിലെ ആദ്യ ഫീഫ റഫറി എ.കെ മാമുക്കോയ എഴുതിയ 'ഫുട്‌ബോള്‍ നിയമങ്ങളും കളിക്കാരും' കായിക പുസ്തകത്തിന്റെ പ്രകാശനം മേയര്‍ ടി.ഒ മോഹനന്‍ നിര്‍വഹിച്ചു. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫുട്ബാളര്‍ പി.കെ. ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ യൂത്ത് ഫുട്ബാളറൂം സന്തോഷ് ട്രോഫി മുന്‍ കേരള ടീമംഗവും കമേണ്ടന്ററുമായ കെ ബിനീഷ് കിരണ്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി സഅദ്, സെക്രട്ടറി കെ.വി അശോക് കുമാര്‍, നിധിന്‍, അരുണ്‍ പവിത്രന്‍ സംസാരിച്ചു.