കണ്ണൂർ ജില്ലയിൽ ഭക്ഷ്യസുരക്ഷാ കമ്മീഷൻ്റെ മിന്നൽ പരിശോധന നടത്തി:
110.5 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു 35 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
110.5 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു 35 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
ഭക്ഷണശാലകളിൽ പാചക എണ്ണയുടെ അനധികൃത പുനരുപയോഗവും ഗുണനിലവാരമില്ലായ്മയും തടയുന്നതിന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
കണ്ണൂർ: ഭക്ഷണശാലകളിൽ പാചക എണ്ണയുടെ അനധികൃത പുനരുപയോഗവും ഗുണനിലവാരമില്ലായ്മയും തടയുന്നതിന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഓപ്പറേഷൻ തെളിമ’ എന്ന പേരിൽ പ്രത്യേക മിന്നൽ പരിശോധന സംഘടിപ്പിച്ചു. ഭക്ഷണശാലയിൽ പലതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുക, പാചക എണ്ണയിലെ ടി.പി.സി. നിരക്ക് പരിശോധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
കണ്ണൂർ ജില്ലയിൽ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ടി.എസ്. വിനോദ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എസ് സംഗീത്, ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ വിഷ്ണു എസ് ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പ്രധാനമായും ഹോട്ടലുകൾ, റസ്റ്റോറന്റൂകൾ, തട്ടുകടകൾ, മറ്റ് പ്രധാനപ്പെട്ട ഭക്ഷണ നിർമ്മാണ യൂണിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 189 സ്ഥാപനത്തിൽ പരിശോധനകൾ നടത്തി.
അപാകതകൾ കണ്ടെത്തിയ 35 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 46 സാമ്പിളുകൾ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും 110.5 ലിറ്റർ ഉപയോഗിച്ച എണ്ണ നശിപ്പിക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിനെതിരെ കോടതി നടപടി സ്വീകരിക്കുവാൻ ശുപാശ ചെയ്തു.