ഭക്ഷ്യോത്പന്നങ്ങളിലെ കീടനാശിനി: കോടതി വിധി നടപ്പാക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ലിയാ നാർഡോ ജോൺ

കോടതി ഇടപെടലുണ്ടായിട്ടും ഭക്ഷ്യാത്പന്നങ്ങളിലെ കീടനാശിനി തടയാൻ നടപടിയില്ലെന്നും ഇക്കാര്യത്തിൽ നൽകിയ വിവരാവകാശകാശത്തിന് മറുപടി നൽകാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ലെന്നും കണ്ണൂരിലെ പൊതു പ്രവർത്തകൻ ലിയോനാർഡ് ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ: കോടതി ഇടപെടലുണ്ടായിട്ടും ഭക്ഷ്യാത്പന്നങ്ങളിലെ കീടനാശിനി തടയാൻ നടപടിയില്ലെന്നും ഇക്കാര്യത്തിൽ നൽകിയ വിവരാവകാശകാശത്തിന് മറുപടി നൽകാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ലെന്നും കണ്ണൂരിലെ പൊതു പ്രവർത്തകൻ ലിയോനാർഡ് ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

താൻ ഹൈക്കോടതിയിൽ നിന്ന് നേടിയ വിധിപ്രകാരം കീടനാശിനി അടങ്ങിയ ഉത്പന്നം വിലക്കുന്ന നിർമ്മാതാക്കൾക്ക് ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ, ഫാക്ടറി പ്രവർത്തനം നിർത്തിവെപ്പിക്കൽ, പരസ്യം നിർത്തുക, 10 ലക്ഷം രൂപ പിഴയീടാക്കുക തുടങ്ങിയ നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സംസ്ഥാനത്ത് കീടനാശിനി വില്പനക്ക് ഒരു മാനദണ്ഡവും പാലിക്കുന്നില്ല. 17 കറി മസാല കമ്പനികളുടെ 11 ഭക്ഷ്യോത്പന്നങ്ങളിലെ കീടനാശിനി ഉപഭോക്താവിന് മാരക രോഗങ്ങൾ ഉണ്ടാക്കുമെന്ന് സർക്കാർ ലാബുകൾ തന്നെ കണ്ടെത്തിയിട്ടും സർക്കാരും ഭക്ഷ്യ സുരക്ഷാ വകുപ്പും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും കോടതി വിധി നടപ്പാക്കും വരെ പോരാട്ടം തുടരുമെന്നും ലിയോനാർഡ് ജോൺ പറഞ്ഞു.