അഴീക്കലിൽ ബോട്ടിൽ നിന്നും മത്സ്യ തൊഴിലാളി വീണു മരിച്ചു
മത്സ്യ തൊഴിലാളിയെ ബോട്ടിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കലിൽ താമസിക്കു ന്ന ഒഡീഷ മുർഷിദാബാദ് സുജനൂർ സ്വദേശി ജിഷ് ണുദേവ് മാജ്‌ഹി (49) യാണ് മരിച്ചത്.
Feb 19, 2026, 09:53 IST
വളപട്ടണം : മത്സ്യ തൊഴിലാളിയെ ബോട്ടിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കലിൽ താമസിക്കു ന്ന ഒഡീഷ മുർഷിദാബാദ് സുജനൂർ സ്വദേശി ജിഷ് ണുദേവ് മാജ്‌ഹി (49) യാണ് മരിച്ചത്. ഇന്ന് രാവി ലെ അഴീക്കോട് ബോട്ടു പാലത്തിനു സമീപം യു വാവ് ജോലി ചെയ്യുന്ന ശിൽപബോട്ടിനു സമീപം യാർഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തു ടർന്ന് ബോട്ടുടമ അഴീക്കോട് സ്വദേശി നജിമുദ്ദീൻ വളപട്ടണം പോലീസിൽ പരാതി. അസ്വാഭാവികമരണത്തിന് കേ സെടുത്ത പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും