തയ്യിൽ കടപ്പുറത്ത് വാ​ക്‌​ത​ർ​ക്കത്തി​നി​ടെ കു​ത്തേ​റ്റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രം

മ​ത്സ്യ തൊ​ഴി​ലാ​ളി​യെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​ർ വ​ഴി ത​ട​ഞ്ഞ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

 


ക​ണ്ണൂ​ർ: മ​ത്സ്യ തൊ​ഴി​ലാ​ളി​യെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പേ​ർ വ​ഴി ത​ട​ഞ്ഞ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ണൂ​ർ ത​യ്യി​ൽ സ്വ​ദേ​ശി എ. ​ന​ന്ദ​ഗോ​പ​നാ​ണ് (40) കു​ത്തേ​റ്റ​ത്. വ​യ​റി​നും കൈ​ക്കും കു​ത്തേ​റ്റ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ന​ന്ദ​ഗോ​പ​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ത​യ്യി​ൽ ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. 

 സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ന​ന്ദ​ഗോ​പ​ന്‍റെ പ​രാ​തി​യി​ൽ  സോ​നു എ​ന്ന റി​ജി​ൽ, കാ​ക്കു എ​ന്ന അ​തു​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ സി​റ്റി പൊ​ലി​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.