ഫിഷറിസ് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ സിറ്റി ഹാര്‍ബര്‍ സന്ദര്‍ശിച്ചു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രി

ഫിഷറീസ് സാമൂഹ്യ നീതിവകുപ്പ് വകുപ്പ് മന്ത്രി അഡ്വ.വി.ഇ.അബ്ദുള്‍ ഗഫൂര്‍ കണ്ണൂര്‍ സിറ്റി ഹാര്‍ബര്‍ സന്ദര്‍ശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സിറ്റി ഹാര്‍ബറിലെത്തിയ മന്ത്രിയെ മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചു.

 

കണ്ണൂർ:ഫിഷറീസ് സാമൂഹ്യ നീതിവകുപ്പ് വകുപ്പ് മന്ത്രി അഡ്വ.വി.ഇ.അബ്ദുള്‍ ഗഫൂര്‍ കണ്ണൂര്‍ സിറ്റി ഹാര്‍ബര്‍ സന്ദര്‍ശിച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സിറ്റി ഹാര്‍ബറിലെത്തിയ മന്ത്രിയെ മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചു. ഹാര്‍ബറിലെ സൗകര്യങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. ഹാര്‍ബറിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. 

ടി.ഒ.മോഹനന്‍ എം.എല്‍.എ, മേയര്‍ പി.ഇന്ദിര, ഡെപ്യൂട്ടി മേയര്‍ കെ.പി.താഹിര്‍, ഫിഷറീസ് വകുപ്പ് സെപ്ഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.അനീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ജുഗ്‌നു,  അസിസ്റ്റന്റ് ഡയറക്ടര്‍ ജെ.താര തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.