മത്സ്യകർഷക ദിനാചരണം ; കണ്ണൂർ ജില്ലാതല ഉദ്ഘാടനം വി കുഞ്ഞികൃഷ്ണൻ എംഎൽഎ നിർവഹിച്ചു

ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പരിപാടി പയ്യന്നൂർ ഫിഷറീസ് കോളേജിൽ വി കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

 

 പയ്യന്നൂർ:ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പരിപാടി പയ്യന്നൂർ ഫിഷറീസ് കോളേജിൽ വി കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

മത്സ്യകൃഷി മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. 

പയ്യന്നൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ. സരിൻ ശശി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിവിധ മത്സ്യ കൃഷിരീതികൾ ചെയ്തു വരുന്ന മത്സ്യകർഷകരെ ആദരിക്കുകയും, വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.

പയ്യന്നൂർ നഗരസഭ വികസന സ്റ്റാൻഡിംഗ് ചെയർപേഴ്സൺ രാമകൃഷ്ണൻ എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം പ്രദീപൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷീബ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജൂഗ്നു ആർ, പയ്യന്നൂർ ഫിഷറീസ് കോളേജ് ഓഫീസർ ഇൻ ചാർജ് ഡോ. ഡോണ പി, ജില്ലാ ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ താര ജെ ജെ, ജില്ലാ കാഫ് സെക്രട്ടറി സി സുരേശൻ, ലീഡ് ജില്ലാ മാനേജർ രഞ്ജിത്ത് കെ എസ് എന്നിവർ സംസാരിച്ചു. മത്സ്യകർഷകർ, മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരും പങ്കെടുത്തു.