വല്ലക്കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു

വല്ലക്കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

 


പയ്യന്നൂർ : വല്ലക്കുഴിയിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ചെറുവച്ചേരിയിലെ പി. സി.തമ്പായിയുടെ വീട്ടുപറമ്പിലെ തൊഴുത്തിൽ വല്ല ക്കുഴിയിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട പശുവിനെയാണ് പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. മൂന്നര വയസ്സ് പ്രായമുള്ളതും ആറുമാസം ഗർഭിണിയുമായ പശുവാണ് വ്യാഴാഴ്ച അർദ്ധരാത്രിയോടെ വല്ലക്കുഴിയിൽ വീണ് എഴുന്നേൽക്കാൻ പറ്റാത്ത വിധം കുടുങ്ങിക്കിടന്നത്. 

പുലർച്ചെ നാലുമണിയോടെ തമ്പായി തന്നെയാണ് പശുവിനെ നിലയയിൽ കുടുങ്ങിയ കണ്ടത്. തുടർന്ന്ബന്ധുക്കളുടെ സഹായത്തോടെ ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോൾ പയ്യന്നൂർ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയസീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ .മുരളിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തിയ അഗ്നി രക്ഷാസേന അനിമൽ റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി വല്ല ക്കുഴിയിൽ നിന്ന് പുറത്തെത്തിച്ചു. ജീവനക്കാരായ ധനേഷ് ടി പി ,രാഹുൽ പി പി, ജിനോ ജോൺ, രാഹുൽ ആർ ചന്ദ്രൻ, ദിനേശൻ കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.