പാപ്പിനിശേരിയിൽ മരപ്പൊടി നിർമ്മാണ ഫാക്ടറിക്ക് തീ പിടിച്ചു : കോടികളുടെ നഷ്ടം
പാപ്പിനിശേരിയിൽ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തിയിൽ ചമ്പക്കര പ്ലൈ ആന്റ് ബയോ ഫ്യൂവൽ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വളപട്ടണം : പാപ്പിനിശേരിയിൽ ഫാക്ടറിക്ക് തീ പിടിച്ച് കോടികളുടെ നഷ്ടം. പാപ്പിനിശേരി പഞ്ചായത്തിലെ തുരുത്തിയിൽ ചമ്പക്കര പ്ലൈ ആന്റ് ബയോ ഫ്യൂവൽ സെന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. കണ്ണൂർ, തലശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വലിയ ബോയിലറുകളിൽ ഉപയോഗിക്കുന്ന മരപ്പൊടി ഉണ്ടാക്കുന്ന ഫാക്ടറിക്കാണ് ഇന്ന് പുലർച്ചെ 2.53 മണിയോടെ തീ പിടിച്ചത്. സ്ഥാപനത്തിന് തൊട്ടടുത്ത് താമസിക്കുന്ന പാർട്ണർമാരിലൊരാളായ പ്രദീപ് ആണ്പുക പടരുന്നത് കണ്ട് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തുമ്പോഴേക്കും തീ ആളിപടർന്നിരുന്നു.
കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽഅസി. സ്റ്റേഷൻ ഓഫീസർ കെ രാജീവൻ, ജിബി ഫിലിപ്, സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ജോണി തുടങ്ങി 25 ഓളം സേനാംഗങ്ങൾ ഏഴു മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവമറിഞ്ഞ് കെ വി സുമേഷ് എംഎൽഎ സ്ഥലം സന്ദർശിച്ചു.വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ, എസ്ഐ വി ആർ അരുൺ , എസ്ഐ അജയൻ തുടങ്ങിയവർ സ്ഥലത്തെത്തി.