ഗാന്ധി സർക്കിളിൽ വൈദ്യുതി തൂണിൽ തീപ്പിടിത്തം: മേയറുടെ ഇടപെടലിൽ ഫയർഫോഴ്സെത്തി തീയണച്ചു

കണ്ണൂർ നഗരത്തിലെഗാന്ധി സർക്കിളിൽ മുസ്ലിം ലീഗ് ജില്ലാ ഓഫീസായബാഫഖി സൗത്തിന് മുൻപിലെ ഇലക്ട്രിക് പോസ്റ്റിൽ  ഷോട്ട് സർക്യൂട്ട് കാരണം തീ പിടിച്ചു.

 


കണ്ണൂർ: കണ്ണൂർ നഗരത്തിലെഗാന്ധി സർക്കിളിൽ മുസ്ലിം ലീഗ് ജില്ലാ ഓഫീസായബാഫഖി സൗത്തിന് മുൻപിലെ ഇലക്ട്രിക് പോസ്റ്റിൽ  ഷോട്ട് സർക്യൂട്ട് കാരണം തീ പിടിച്ചു. ഈസമയത്ത് ഇതുവഴി പോവുകയായിരുന്ന മേയർ അഡ്വ. പി ഇന്ദിര ഫയർഫോഴ്സിനെ വിവരമറിക്കുകയും ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു. 

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.തക്കസമയത്ത് അണച്ചതിനാൽ  സമീപത്തെ കെട്ടിടത്തിലേക്ക് പടർന്ന് ഉണ്ടായേക്കാവുന്ന വൻ അപകടം ഒഴിവാകൂ കയായിരുന്നു. കണ്ണൂർ എംഎൽഎ അഡ്വ ടി ഒ മോഹനനും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ മഠത്തിലും കെ എസ് ഇ ബി ഉദ്യോഗസ്ഥരും അപകട സമയത്ത് എത്തിച്ചേർന്നു.