കണ്ണൂർ പയ്യാവൂർ പുഴയിൽ കാണാതായ വയോധികയ്ക്കായി ഫയർ ഫോഴ്സ് തെരച്ചിൽ നടത്തി
 

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിൽ വയോധികയെ പുഴയിൽ കാണാതായെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സ് തെരച്ചിൽ നടത്തി. പയ്യാവൂർ വെമ്പുവ പുഴയോരത്തെ മൂലയിൽ ജാനകിയെയാണ് ബുധനാഴ്ച്ച ഉച്ചയോടെ കാണാതായത്.
 

പയ്യാവൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ പയ്യാവൂരിൽ വയോധികയെ പുഴയിൽ കാണാതായെന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സ് തെരച്ചിൽ നടത്തി. പയ്യാവൂർ വെമ്പുവ പുഴയോരത്തെ മൂലയിൽ ജാനകിയെയാണ് ബുധനാഴ്ച്ച ഉച്ചയോടെ കാണാതായത്. 

ഇതേ തുടർന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇതേ തുടർന്നാണ് പുഴയിൽ കാണാതായതായുള്ള സംശയം ഉയർന്നത്. ഇതേ തുടർന്നാണ് പയ്യാവൂർ പൊലിസിൽ വിവരമറിയിച്ചത്. ഇരിട്ടിഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലാണ് പുഴയിൽ തെരച്ചിൽ നടത്തി വരുന്നത്. മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുന്നതു കാരണം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായാണ് മുൻപോട്ടു പോകുന്നത്.