കണ്ണൂർ കാങ്കോൽ സ്വാമി മുക്കിൽ മരമില്ലില്‍ തീപിടുത്തം മെഷിനറികൾ കത്തിനശിച്ചു 

കാങ്കോൽ സ്വാമിമുക്കിൽ മരമില്ലിൽ തീപിടുത്തം മെഷിനറിയും മര ഉരുപ്പടികളും കത്തിനശിച്ചു.

 

പയ്യന്നൂര്‍: കാങ്കോൽ സ്വാമിമുക്കിൽ മരമില്ലിൽ തീപിടുത്തം മെഷിനറിയും മര ഉരുപ്പടികളും കത്തിനശിച്ചു.കാങ്കോല്‍-ആലപ്പടമ്പിലെ സ്വാമിമുക്കിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ മാവിലാക്കടപ്പുറം സ്വദേശി സലാവുദ്ദീൻ നടത്തിവരുന്ന ഈസ്റ്റേണ്‍ വുഡ് മരമില്ലിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് രാവിലെ 6മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികളാണ് പയ്യന്നൂര്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്.

പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനിലെരണ്ട് യൂണിറ്റുകളെ ത്തിയാണ് തീയണച്ചത്. ഇതിനിടെ മെഷിനറികളും ഈര്‍ന്നുവെച്ച മര ഉരുപ്പടികളും കുറേ ഭാഗം കത്തിനശിച്ചിരുന്നു. കൂടുതല്‍ നാശനഷ്ടം ഒഴിവാക്കാന്‍ അഗ്‌നി രക്ഷ സേനയുടെ ഇടപെടലിലൂടെ സാധിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം. അസി. സ്റ്റേഷന്‍ ഓഫീസര്‍ തോമസ് ഡാനിയേലിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. മുരളി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.വി. വിപിന്‍, പി.പി. രാഹുല്‍, ജിഷ്ണു ദേവ്, എസ്. ജിഷ്ണു എന്നിവരുള്‍പ്പെട്ട അഗ്നിരക്ഷാസേനയാണ് തീയണച്ചത്.