തളിപ്പറമ്പ് ബാവുപ്പറമ്പിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ബാവുപ്പറമ്പ് മഞ്ചാലിൽ സ്ഥിതിചെയ്യുന്ന 'ഹീറോ പ്ലൈവുഡ്' കമ്പനിയിലെ ഡസ്റ്റ് കളക്ടിംഗ് ചേമ്പറിനകത്ത് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തീ പടരുന്നത് കണ്ടയുടൻ ജീവനക്കാർ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കുകയും തളിപ്പറമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു.

 

തളിപ്പറമ്പ്: ബാവുപ്പറമ്പ് മഞ്ചാലിൽ സ്ഥിതിചെയ്യുന്ന 'ഹീറോ പ്ലൈവുഡ്' കമ്പനിയിലെ ഡസ്റ്റ് കളക്ടിംഗ് ചേമ്പറിനകത്ത് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തീ പടരുന്നത് കണ്ടയുടൻ ജീവനക്കാർ പ്രാഥമിക അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കുകയും തളിപ്പറമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. ഹരിനാരായണന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഡസ്റ്റ് ചേമ്പറിനു മുകളിൽ കയറി ഹോസ് റീൽ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും അണച്ചത്. തീപിടിത്തത്തിൽ ചേമ്പറിനകത്തെ ഫിൽറ്ററുകൾ കത്തിനശിച്ചു. എന്നാൽ ചേമ്പറിനോട് ചേർന്നുണ്ടായിരുന്ന മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജേഷ് ടി.ആർ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഗിരീഷ് പി.വി., അനൂപ് കെ.വി., അക്ഷയ് എം.കെ., പ്രണവ് പി.വി., ഹോംഗാർഡുമാരായ അനൂപ് എ., സുകേഷ് പി.പി. എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.