മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ട വിവാഹ ഓഡിറ്റോറിയം ഉടമയിൽ നിന്നും പതിനായിരം രൂപ പിഴയീടാക്കി

വിവാഹഓഡിറ്റോറിയത്തിലെ മലിനജലം റോഡിനോട് ചേർന്നുള്ള ഓവിലേക്ക് ഒഴുക്കി വിട്ടതിന് പെര ളശ്ശേരി മൂന്നുപെരിയയിലെ 'താജ് ഓഡിറ്റോറിയത്തിനെതിരെ നടപടി.  ഓഡിറ്റോറിയത്തിലെ മലിനജലം    നേരിട്ട് കൂത്തുപറമ്പ് - കണ്ണൂർ റോഡരികിലെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ്     സ്ക്വാഡ് കണ്ടെത്തിയത്. 

 

 പെരളശേരി: വിവാഹഓഡിറ്റോറിയത്തിലെ മലിനജലം റോഡിനോട് ചേർന്നുള്ള ഓവിലേക്ക് ഒഴുക്കി വിട്ടതിന് പെര ളശ്ശേരി മൂന്നുപെരിയയിലെ 'താജ് ഓഡിറ്റോറിയത്തിനെതിരെ നടപടി.  ഓഡിറ്റോറിയത്തിലെ മലിനജലം    നേരിട്ട് കൂത്തുപറമ്പ് - കണ്ണൂർ റോഡരികിലെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ്     സ്ക്വാഡ് കണ്ടെത്തിയത്. 

ഓഡിറ്റോറിയത്തിന്റെ പാചകപ്പുരയുടെ ഭാഗത്ത് നിന്നും റോഡ് വരെ നിർമ്മിച്ചിരിക്കുന്ന 30 മീറ്റലധികം നീളമുള്ള തുറന്ന ഓവുചാലിൻ്റെ ഉള്ളിലായി ക്യാപ് കൊണ്ട് മൂടിയ നിലയിലായിരുന്നു  മലിനജല ടാങ്കിൻ്റെ രണ്ടു പൈപ്പുകളും സ്ക്വാഡ് കണ്ടെത്തിയത്. 

പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിന് ജില്ലാ സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ,ഷെറീകുൽ അൻസാർ, പെരളശ്ശേരി  പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷിൽനഎന്നിവർ പങ്കെടുത്തു