ഭാര്യയുടെ അക്കൗണ്ട് വഴി അനധികൃത പണമിടപാട്:ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു
ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ അക്കൗണ്ട് നമ്പര്‍ ആര്‍ക്കോ കൈമാറി അമിതലാഭത്തിന് വേണ്ടി ഒന്നരലക്ഷം രൂപയുടെ ഇടപാട് നടത്തിയ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു
Sep 8, 2026, 09:48 IST
തളിപ്പറമ്പ്: ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ അക്കൗണ്ട് നമ്പര്‍ ആര്‍ക്കോ കൈമാറി അമിതലാഭത്തിന് വേണ്ടി ഒന്നരലക്ഷം രൂപയുടെ ഇടപാട് നടത്തിയ ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു.കൂവേരി പാലയാട്ടെ പട്ടുവം പുതിയപുരയില്‍ കെ.രഞ്ജിത്തിന്റെ(32)പേരിലാണ് കേസ്. ഓപ്പറേഷന്‍ സൈ-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് എസ്.ഐ വി.വി.ഗോപിനാഥന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കേസെടുത്തത്.
രഞ്ജിത്ത് ഭാര്യ കെ.എസ്.കൃഷ്ണന്ദുവിന്റെ പേരില്‍ എസ്.ബി.ഐ പൂവം ബ്രാഞ്ചിലുള്ള അക്കൗണ്ടാണ് മറ്റാര്‍ക്കോ കൈമാറി ഈ വര്‍ഷം ജൂലൈ-20 മുതല്‍ അമിതലാഭത്തിനായി ഏഴ് ഇടപാടുകള്‍ നടത്തിയത്.ഒന്നരലക്ഷം രൂപയുടെ ഇടപാടുകളാണ് ഇതുവഴി നടത്തിയത്. പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ചതിനാണ് രഞ്ജിത്തിന്റെ പേരില്‍ പോലീസ് കേസെടുത്തത്.