സർക്കാർ അഴിമതിയിൽ കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി തകർന്നു; അനിൽ അക്കര
സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. 'ആർ.എസ്.എസുമായുള്ള ധാരണയിൽ ജില്ലയിൽ രാഷ്ട്രീയ സംഘർഷം കുറഞ്ഞതാണ് സംസ്ഥാന സർക്കാരിന്റെ ആകെ നേട്ടമെന്ന് മുൻ വടക്കാഞ്ചേരിഎം.എൽ.എ കൂടിയായ അനിൽ അക്കര.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജോയിന്റ് റജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. 'ആർ.എസ്.എസുമായുള്ള ധാരണയിൽ ജില്ലയിൽ രാഷ്ട്രീയ സംഘർഷം കുറഞ്ഞതാണ് സംസ്ഥാന സർക്കാരിന്റെ ആകെ നേട്ടമെന്ന് മുൻ വടക്കാഞ്ചേരിഎം.എൽ.എ കൂടിയായ അനിൽ അക്കര.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജോയിന്റ് റജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടത്തിയ അഴിമതിഅന്വേഷണത്തിൽ രക്ഷപ്പെടുന്നതിനുള്ള നെട്ടോട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും ജനങ്ങളുടെസ്വൈര്യ ജീവിതവും സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം സമഗ്രഭേദഗതി നിയമത്തിലെ ജനാധിപത്യ വിരുദ്ധ ഭേദഗതികൾ പിൻവലിക്കുക, സംഘങ്ങളുടെ സുരക്ഷ തകർക്കുന്ന പുനരുദ്ധാരണ നിധി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബാബു , മാത്യുഅധ്യക്ഷനായി.സംസ്ഥാന പ്രസിഡണ്ട് എം.രാജു , മനോജ് കൂവേരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അഗീഷ് കാടാച്ചിറ സ്വാഗതവും എം. സി രാജേഷ് നന്ദിയും പറഞ്ഞു.