സിനിമ-സീരിയൽ താരം അല എസ് നയനയുടെ പിതാവ് പൊയ്യിൽ ലക്ഷ്മണൻ നായർ അന്തരിച്ചു; വിടവാങ്ങിയത് ആൽബങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ താരം  

സിനിമ-സീരിയൽ താരം അല എസ് നയനയുടെ പിതാവും അഭിനേതാവുമായ ബക്കളം റേഷൻ കടക്ക് സമീപം നന്ദനത്തിൽ പൊയ്യിൽ ലക്ഷ്മണൻ നായർ അന്തരിച്ചു. 77 വയസ്സായിരുന്നു.

 

കണ്ണൂർ: സിനിമ-സീരിയൽ താരം അല എസ് നയനയുടെ പിതാവും അഭിനേതാവുമായ ബക്കളം റേഷൻ കടക്ക് സമീപം നന്ദനത്തിൽ പൊയ്യിൽ ലക്ഷ്മണൻ നായർ അന്തരിച്ചു. 77 വയസ്സായിരുന്നു. ആൽബം സോങ്ങുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും വേട്ടൈക്കാരൻ(തിമിഴ്), യുഗപുരുഷൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി, വേഗം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

അദ്ദേഹം അഭിനയിച്ച “മഴ “ എന്ന സംഗീതആൽബത്തിലെ 'എന്തോ മൊഴിയുവാനുണ്ടാകുമീ മഴയ്ക്കെന്നോടു മാത്രമായി…എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങളോളം കുന്താപുരയിലും, വളപട്ടണത്തുമായീ ടിംബർ മർച്ചന്റ് ആയിരുന്നു ലക്ഷ്മണൻ. 

ഭാര്യ: നളിനി. മക്കൾ: സിനിമ-സീരിയൽ താരം അല എസ് നയന (സുനയന),  സൂരജ് (ദുബായ്). മരുമക്കൾ: സേതുനാഥ് (എൻജിനീയർ, വാട്ടർ അതോറിറ്റി, കാഞ്ഞങ്ങാട്), സജില (ഇരിങ്ങണ്ണൂർ, തലശേരി). സഹോദരങ്ങൾ: പി ഭാസ്കരൻ (റിട്ട. കെൽട്രോൺ, മാങ്ങാട്), രമ (മാങ്ങാട്). മൃതദേഹം പകൽ 2.30മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് പുന്നക്കുളങ്ങര കുറുക്കൻ ചാൽ ശ്മശാനത്തിൽ.