ഫിയസ്റ്റ 2026 കാർഷിക പ്രദർശന വിപണനമേള; സംഘാടക സമിതി രൂപീകരിച്ചു 

എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫിയസ്റ്റ 2026 കാർഷിക പ്രദർശന വിപണനമേളയുടെ സംഘാടക സമിതി രൂപീകരിച്ചു.

 

ചാല:  എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫിയസ്റ്റ 2026 കാർഷിക പ്രദർശന വിപണനമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. കാർഷിക മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുക, കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും അവസരമൊരുക്കു,ആധുനിക കാർഷിക സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്.

 എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ കാർഷിക ഉൽപ്പാദനവും വിപണനവും കൂടുതൽ കാര്യക്ഷമമാക്കി കർഷകർക്ക് മികച്ച വരുമാനസാധ്യതകൾ ഒരുക്കുന്നതിനും കാർഷിക മേഖലയിലെ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനും മേള ലക്ഷ്യമിടുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ കൃഷി ഓഫീസർ തുളസി ചങ്ങാട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ഇ.ബിന്ദു, ശ്രീധരൻ സംഘമിത്ര, ഹാരിസ് പടന്നോട്ട്, പത്മജ,എം.കെ. മുരളി,ശിവദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.കടമ്പൂർ, പെരളശ്ശേരി, കൊളച്ചേരി, മുണ്ടേരി ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും പരിപാടിയിൽ പങ്കെടുത്തു.