യു.ഡിഎഫ് സർക്കാറിന് പിന്തുണയുമായി എഫ്ജി. ഒ.സി.
സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാർക്കും അനുകൂലമായി പല തീരുമാനങ്ങളുമെടുത്ത വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാറിന് കേരളാ ഫോർമർ ഗസറ്റഡ് ഓഫീസേഴ്‌സ് കോൺഗ്രസ് എല്ലാവിധ
Jul 4, 2026, 16:08 IST
കണ്ണൂർ : സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാർക്കും അനുകൂലമായി പല തീരുമാനങ്ങളുമെടുത്ത വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാറിന് കേരളാ ഫോർമർ ഗസറ്റഡ് ഓഫീസേഴ്‌സ് കോൺഗ്രസ് എല്ലാവിധ സഹകരണങ്ങളും പിന്തുണയും നൽകാൻ കണ്ണരിൽ ചേർന്ന കൺവെൻഷൻ തീരുമാനിച്ചു.റിട്ട:ജോയൻ്റ് ഡവലപ്പ്മെൻ്റ് കമ്മീഷണർ കെ.പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു.. ജില്ലാ സിക്രട്ടറി പി. പി. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.എം പി രാമചന്ദ്രൻ, ടി.പി. പ്രേമരാജൻ, കെ. എ. രാജീവൻ, പി.എം. സൂര്യ, എം. കെ. മെഹറൂഫ്, വി.വി ഹരിദാസൻ, പി.കെ. ശ്രീശൻ, സി. ഗംഗാവരൻ, കെ. ബാലചന്ദ്രൻ, കെ. എം. പുഷ്പകുമാരി, വി.എം മോളി, പി. പി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.