ചെന്നൈ സെൻട്രൽ - മംഗ്ളൂര് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ഫാൻ പൊട്ടിവീണ് യാത്രക്കാരിക്ക് പരുക്കേറ്റു

​​​​​​​

കണ്ണൂരിൽ  ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ - മംഗ്ളൂര് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

 

കണ്ണൂർ: കണ്ണൂരിൽ  ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ - മംഗ്ളൂര് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് S3 കോച്ചിൽ അപകടം സംഭവിച്ചത്.

മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി റെയിൽവേ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ  ഇളകി താഴേക്ക് വീഴുകയായിരുന്നു.

പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു.