ഫെഡറൽ ബാങ്ക് കണ്ണൂർ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് ആംബുലൻസ് സംഭാവനയായി നൽകി
ഫെഡറൽ ബാങ്കിൻ്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് (തണൽ ) ആംബുലൻസ് കൈമാറി.
Nov 6, 2024, 22:28 IST
കണ്ണൂർ: ഫെഡറൽ ബാങ്കിൻ്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് (തണൽ ) ആംബുലൻസ് കൈമാറി. പുറവൂർ ബ്രൈയിൻ ആൻ്റ് സ്പയിൻ മെഡിസിറ്റി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് മേഖലാ മേധാവി അഖിലേഷ് പടവെട്ടിയിൽ നിന്ന് ആശുപത്രി മുഖ്യരക്ഷാധികാരി അഹമ്മദ് പാറക്കൽ താക്കോൽ ഏറ്റുവാങ്ങി.
ഫെഡറൽ ബാങ്ക് കണ്ണൂർ സൗത്ത് ബസാർ ബാങ്ക് മേധാവി ഇ.സുനിൽ, ഗോഡ്വിൻ റെജി. അർജുൻ, സിജിൻ ജോർജ്ജ്, അഹമ്മദ് സത്താർ സി.വി. സുബ്ബലക്ഷ്മി, കെ.കെ. ചന്ദ്രൻ, ടി.പി.വി. അസ്ലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.