പയ്യന്നൂരിനെ തരിശ് രഹിത മണ്ഡലമാക്കുമെന്ന് കർഷക സംഘം

 

കണ്ണൂര്‍ : കേരളമൊട്ടാകെ തരിശ് രഹിത സംസ്ഥാനമാക്കണമെന്ന കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനതല പൈലറ്റ് പദ്ധതിക്ക് പയ്യന്നൂര്‍ മണ്ഡലത്തെ തെരഞ്ഞെടുത്തു. പയ്യന്നൂര്‍ മണ്ഡലം തരിശുരഹിത മണ്ഡലമാക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം 28ന് കോറോം കാനായി വയലില്‍ നടക്കും.

വൈകുന്നേരം നാലിന് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിക്കും.  കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന്‍ പനോളി അഗ്രി ആര്‍മി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദന്‍, സംഘാടകസമിതി കണ്‍വീനര്‍ പി ഗംഗാധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.