വന്യമൃഗ ശല്യത്തിനെതിരെ കർഷക കോൺഗ്രസ് കണ്ണൂർ കലക്ടറേറ്റ് ധർണ നടത്തി

കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പ്രതിഷേധ ധർണ നടത്തി.  വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക, റബ്ബറിനും

 

കാർഷിക മേഖല വമ്പിച്ച പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു ഉദ്ഘാടന ചടങ്ങിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് പൂമല അധ്യക്ഷത വഹിച്ചു. മുൻ മേയർ അഡ്വക്കറ്റ് ടി.ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.

കണ്ണൂർ : കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പ്രതിഷേധ ധർണ നടത്തി.  വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക, റബ്ബറിനും കശുവണ്ടിക്കും 250 രൂപ തറവില നിശ്ചയിക്കുക, കാർഷിക കടങ്ങളുടെ ജപ്തി നടപടി നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണസണ്ണി ജോസഫ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. 

കാർഷിക മേഖല വമ്പിച്ച പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു ഉദ്ഘാടന ചടങ്ങിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് പൂമല അധ്യക്ഷത വഹിച്ചു. മുൻ മേയർ അഡ്വക്കറ്റ് ടി.ഒ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. എ.ഡി സാബൂസ്, പി ഒ ചന്ദ്രമോഹനൻ, അഡ്വ : ടോണി ജോസഫ്, ജോണി മുണ്ടക്കൽ, എം വി പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു.