പേരാവൂരിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ കൃഷിക്കാരൻ മരിച്ചു

 

പേരാവൂർ : കാട്ടുതേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന കർഷകൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു. കോളയാട് ആലച്ചേരി സ്വദേശി ഗംഗാധരനാണ് (66) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.

വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ കാര്‍ഷികജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടുതേനീച്ചയുടെ കുത്തേറ്റത്.തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകീട്ടോടെയാണ് മരണമടഞ്ഞത്.