കുടുംബ വഴക്ക് : മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന  കേസ് : ഭർത്താവിന് ജീവപര്യന്തം

ടുംബ വഴക്കിനെ തുടർന്ന് ഭാര്യ മോറാഴ കാനൂൽ കടബേരി മഠത്തിലെ വളപ്പിൽ രേഷ്മയെ  വെട്ടിക്കൊന്ന കേസിൽ ഭർത്താവ് മോറാഴ എ ബ്രോൻ ഹൗസിൽ എ സന്തോഷ്കുമാറിനെ (52) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. 

 

തലശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മോറാഴ കാനൂൽ കടബേരി മഠത്തിലെ വളപ്പിൽ രേഷ്മയെ  വെട്ടിക്കൊന്ന കേസിൽ ഭർത്താവ് മോറാഴ എ ബ്രോൻ ഹൗസിൽ എ സന്തോഷ്കുമാറിനെ (52) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കണം തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വിധി പറഞ്ഞത്.

2019 മെയ് 31 ന് രാത്രി ഏഴരയോടെയാണ് സംഭവം. നാല് വർഷമായി ഇവർഅകന്ന് കഴിയുകയായിരുന്നു.2014 മാർച്ച് 23 നായിരുന്നു വിവാഹം. കുടംബ വഴക്കിനെ തുടർന്ന് പ്രതി സന്തോഷ്കുമാറും അമ്മയും വീട് മാറി. മധ്യസ്ഥ പ്രകാരമുള്ള 10 ലക്ഷം രൂപയും 10 സെന്റ് സ്ഥലമോ നൽകാത്തതിനാൽ രേഷ്മ സന്തോഷിന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

സംഭവം ദിവസം വീട്ടിലെത്തിയ പ്രതി രേഷ്മയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് കത്തി വാൾ കൊണ്ട് കഴുത്തിനും പുറത്തും വെട്ടി പരിക്കേൽപിക്കുകയായിരുന്നു.രാത്രി പത്തോടെ കണ്ണൂർ എ.കെ.ജി ആശൂപത്രിയിൽ മരിച്ചു .പോലീസ് ഇൻസ്പെക്ടർമാരായ എ. അനിൽ കുമാർ, എൻ.കെ. സത്യപാലൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയറാംദാസ് ഹാജരായി.