കണ്ണൂർ പാപ്പിനിശേരിയിൽ വ്യാജചികിത്സ ; തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു
പാപ്പിനിശ്ശേരിയിൽ ആറു മാസം ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു. മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
Oct 7, 2025, 15:48 IST
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ ആറു മാസം ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു. മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.
പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് 2023 മാർച്ച് മുതൽ ആഗസ്‌ത് വരെയാണ് ഷംസീർ വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റുമായി ആൾമാറാട്ടം നടത്തി രോഗികളെ പരിശോധിച്ചത്. ഇതു വ്യക്തമായതിനെ തുടർന്ന് കണ്ണൂർ ഡിഎംഒ ഡോ. എം പിയൂഷ് നമ്പൂതിരിയുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.