വൻകിട ഹോട്ടലിന് സമാനമായ സൗകര്യം; കുറഞ്ഞ നിരക്കിൽ ജില്ലയിൽ കഫേ ആരംഭിക്കാനൊരുങ്ങി കുടുംബശ്രീ

വൻകിട ഹോട്ടലിന് സമാനമായ സൗകര്യം, ഭക്ഷണം, ശുചിമുറി, ഇരിപ്പിടം. ആഡംബര സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാവുന്ന പ്രീമിയം കഫേ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും തുടങ്ങാൻ കുടുംബശ്രീ ഒരുങ്ങുന്നു.

 

കുടുംബശ്രീയുടെ തനത് വിഭവങ്ങളും വമ്പൻ ഹോട്ടലുകളിലേതിനു സമാനമായ ഭക്ഷണവും കഫേയിൽ ലഭ്യമാക്കും. ഭിന്നശേഷി സൗഹൃദമായിട്ടായിരിക്കും കഫേ ഒരുക്കുക.

                            
   കണ്ണൂർ: വൻകിട ഹോട്ടലിന് സമാനമായ സൗകര്യം, ഭക്ഷണം, ശുചിമുറി, ഇരിപ്പിടം. ആഡംബര സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാവുന്ന പ്രീമിയം കഫേ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും തുടങ്ങാൻ കുടുംബശ്രീ ഒരുങ്ങുന്നു. സ്ഥ‌ഥലവും കെട്ടിടവും കണ്ടെത്താൻ പരിശോധന തുടങ്ങി. കുടുംബശ്രീ പ്രീമിയം കഫേ ശ്രീകണ്ഠപുരത്ത് ഉടൻ പ്രവർത്തനം ആരംഭിക്കും. ഇവിടെ സ്‌ഥലം ഏറക്കുറെ അനുയോജ്യമാണ് കണ്ടെത്തിയിട്ടുണ്ട്.

കുടുംബശ്രീയുടെ തനത് വിഭവങ്ങളും വമ്പൻ ഹോട്ടലുകളിലേതിനു സമാനമായ ഭക്ഷണവും കഫേയിൽ ലഭ്യമാക്കും. ഭിന്നശേഷി സൗഹൃദമായിട്ടായിരിക്കും കഫേ ഒരുക്കുക. ഒരേ സമയം കുറഞ്ഞത് 60 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. സംരംഭകർക്ക് കഫേ നടത്തിപ്പിനു പരിശീലനം നൽകും. നേരത്തേ പായത്ത് തുടങ്ങിയ പ്രീമിയം കഫേ പുനരാരംഭിക്കാനും തീരുമാനിച്ചു.