രാജ്യത്തിന് കരുത്തേകി ഏഴിമല നാവിക അക്കാദമിയിൽ നിന്നും പുതിയ ബാച്ച് പാസിങ് ഔട്ട് പരേഡ് നടത്തി
രാജ്യത്തിൻ്റെ പ്രതിരോധ സേനയ്ക്ക് കരുത്തേകി ഏഴിമല നാവിക അക്കാദമിയിൽ നിന്നും പുതിയ ബാച്ച് പാസിങ് ഔട്ട് പരേഡ് നടത്തി.നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വികസനമാണ് നാവികസേനയിൽ നടന്നുവരുന്നതെന്ന് ദക്ഷിണ നാവികസേന കമാന്റിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന പറഞ്ഞു.
കണ്ണൂർ: രാജ്യത്തിൻ്റെ പ്രതിരോധ സേനയ്ക്ക് കരുത്തേകി ഏഴിമല നാവിക അക്കാദമിയിൽ നിന്നും പുതിയ ബാച്ച് പാസിങ് ഔട്ട് പരേഡ് നടത്തി.നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വികസനമാണ് നാവികസേനയിൽ നടന്നുവരുന്നതെന്ന് ദക്ഷിണ നാവികസേന കമാന്റിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന പറഞ്ഞു.
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം കേഡറ്റുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.പരിശീലനകാലത്ത് നേടിയെടുത്ത അറിവുകൾ ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 311 ക്യാഡറ്റുകളാണ് പാസിങ്ങ ഔട്ട് പരേഡിൽ പങ്കെടുത്തത് . ഇതിൽ 66 വനിതാ ക്യാഡറ്റുകളാണ്.
വിയറ്റ്‌നാം, സിഷെൽസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറു പേരും പരിശീലനം പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തു . പരിശീലന കാലത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച കേഡറ്റുകൾക്ക് വൈസ് അഡ്മിറൽ സമീർ സക്സേന അവാർഡുകൾ സമ്മാനിച്ചു.അക്കാദമി കമാൻഡഡ് വൈസ് അഡ്മിറൽ മനീഷ് ചദ്ദ, ഡെപ്യൂട്ടി കമാൻഡൻഡ് റിയർ അഡ്മിറൽ ഹാപ്പി മോഹൻ തുടങ്ങിയവർ പങ്കെടുത്തു.