തളിപ്പറമ്പിൽ നേത്ര പരിശോധനാ ക്യാമ്പ് ജനുവരി 26ന് 

അള്ളാംകുളം കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂമും പയ്യന്നൂർ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

 

തളിപ്പറമ്പ: അള്ളാംകുളം കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂമും പയ്യന്നൂർ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.  കരിമ്പം കൾച്ചറൽ സെന്റർ ഹാളിൽ ജനുവരി 26ന് റിപ്പബ്ളിക് ദിനത്തിൽ രാവിലെ 9.30 മുതൽ 1 മണിവരെയാണ് ക്യാമ്പ്.

നേത്ര പരിശോധനാ ക്യാമ്പ് ഉദ്‌ഘാടനം  അള്ളാംകുളം വാർഡ് കൗൺസിലർ ശ്രീമതി എം കെ ഷബിത നിർവ്വഹിക്കും. ശ്രീ പാറയിൽ ലക്ഷ്മണന്റെ സാന്നിദ്ധ്യത്തിൽ കരിമ്പം കൾച്ചറൽ സെന്റർ പ്രസിഡന്റ് ശ്രീ കെപിഎം റിയാസുദ്ദീൻ അധ്യക്ഷത വഹിക്കും.  ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 9895163770 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.