കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടിയ യുവാവിനെ എക്സൈസ് പിടികൂടി

കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടിയ യുവാവിനെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസും പോലീസും .കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസാണ് (29) പുഴയിൽ ചാടിയത് .പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കരിക്കോട്ടക്കരി എസ് ഐ ജോസ് പി ജോസിന് കൈക്ക് പരിക്കേറ്റു.

 

ഇരിട്ടി:കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി പുഴയിൽ ചാടിയ യുവാവിനെ സാഹസികമായി കീഴ്പ്പെടുത്തി എക്സൈസും പോലീസും .കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി അലിഷൻ ഫായിസാണ് (29) പുഴയിൽ ചാടിയത് .പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കരിക്കോട്ടക്കരി എസ് ഐ ജോസ് പി ജോസിന് കൈക്ക് പരിക്കേറ്റു.

വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിൽ പരിശോധനക്കിടെയായിരുന്നു നാടകീയ സംഭവം. ശനിയാഴ്ച്ച രാവില എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെ ബസ് യാത്രക്കാരനായ യുവാവ് ഇറങ്ങി ഓടുകയായിരുന്നു സ്ഥലത്തുണ്ടായിരുന്ന പൊലിസും ഇയാളെ പിന്തുടർന്നെങ്കിലും പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു സാഹസികമായാണ് പൊലിസും എക്സൈസും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്ത് എത്തിച്ചത്.