പയ്യന്നൂരിൽ നിന്നും പിടികൂടിയ സ്പിരിറ്റ് കൊടുങ്ങല്ലൂരിലേക്ക് എത്തിക്കാൻ പദ്ധതിയിട്ടുവെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ
പയ്യന്നൂരിൽ സ്പിരിറ്റ് പിടികൂടിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് എക്സൈസ് കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ ടിഎം ശ്രീനിവാസൻ കണ്ണൂർ എക്സൈസ് അസി. കമ്മീഷണർ പി. സജിത്ത് കുമാർ എന്നിവർ കണ്ണൂരിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു. മംഗ്ളൂരിൽ നിന്നും കടത്തിയ ഏഴായിരം ലിറ്റർ സ്പിരിറ്റ് കൊടുങ്ങല്ലൂരിലേക്കാണ് കൊണ്ടുപോകാൻ ലക്ഷ്യമിട്ടത് എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാലാണ് റെയ്ഡ് നടത്തിയതെന്ന് അസി കമ്മീഷണർ അറിയിച്ചു.
കണ്ണൂർ:പയ്യന്നൂരിൽ സ്പിരിറ്റ് പിടികൂടിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് എക്സൈസ് കണ്ണൂർ ഡെപ്യൂട്ടി കമ്മീഷണർ ടിഎം ശ്രീനിവാസൻ കണ്ണൂർ എക്സൈസ് അസി. കമ്മീഷണർ പി. സജിത്ത് കുമാർ എന്നിവർ കണ്ണൂരിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു. മംഗ്ളൂരിൽ നിന്നും കടത്തിയ ഏഴായിരം ലിറ്റർ സ്പിരിറ്റ് കൊടുങ്ങല്ലൂരിലേക്കാണ് കൊണ്ടുപോകാൻ ലക്ഷ്യമിട്ടത് എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാലാണ് റെയ്ഡ് നടത്തിയതെന്ന് അസി കമ്മീഷണർ അറിയിച്ചു. ലോറിയിൽ രഹസ്യ അറയുണ്ടാക്കി ഉമി ചാക്കു കൊണ്ടു പൊത്തിയാണ് കന്നാസുകളിൽ സ്പിരിറ്റ് കടത്തിയത്. തൃശൂരിൽ നിന്നും എക്സൈസിന് കിട്ടിയ രഹസ്യ വിവരം കണ്ണൂരിലേക്ക് കൈമാറുകയായിരുന്നു.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഓണക്കാലത്ത് അതിർത്തിയിലുടെയുള്ള ലഹരി കടത്ത് തടയാൻ വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കും. ജില്ലയിൽ സിന്തറ്റിക് കേസുകൾ പിടികൂടുന്നതിൽ വർദ്ധനവുണ്ടായിട്ടുണ്ട് ഇതിൽ ഉൾപ്പെടുന്നവരുടെ സ്വത്തും പണവും കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കും. ലഹരി കടത്തിൽ പിടികൂടുന്നവരിൽ അതു ഉപയോഗിക്കുന്നതിനായി കാരിയർമാരാവുന്നവരുമുണ്ട്. എക്സൈസ് പിടിയിലായ വുന്ന പ്രതികളും ബന്ധുക്കളും താൽപര്യം പ്രകടിപ്പിച്ചാൽ അവരെ റീ അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചു വിമുക്തി ചികിത്സ നൽകാൻ വകുപ്പ് തയ്യാറാണ് ലഹരിയിൽ നിന്നും വിമോചിതരാക്കി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അസി. കമ്മിഷണർ അറിയിച്ചു.