ഇരിട്ടിയിൽ 15 ലിറ്റർ വാറ്റുചാരായവുമായി വിൽപ്പനക്കാരനെ എക്സൈസ് പിടികൂടി

ഇരിട്ടിയിൽ വാറ്റുചാരായ വേട്ട നടത്തി എക്സൈസ് സംഘം ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻ ഇ പിയും സംഘവും ജബ്ബാർകടവ് -എരുമത്തടം ഭാഗത്ത് നടത്തിയ റെയ്‌ഡിൽ 15 ലിറ്റർ വാറ്റുചാരായം സൂക്ഷിച്ച് വെച്ചതിന് എരുമത്തടം സ്വദേശി തൈപ്പറമ്പിൽ ഭാസ്‌കരൻപിള്ളയെ  പിടികൂടി

 

ഇരിട്ടി: ഇരിട്ടിയിൽ വാറ്റുചാരായ വേട്ട നടത്തി എക്സൈസ് സംഘം ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻ ഇ പിയും സംഘവും ജബ്ബാർകടവ് -എരുമത്തടം ഭാഗത്ത് നടത്തിയ റെയ്‌ഡിൽ 15 ലിറ്റർ വാറ്റുചാരായം സൂക്ഷിച്ച് വെച്ചതിന് എരുമത്തടം സ്വദേശി തൈപ്പറമ്പിൽ ഭാസ്‌കരൻപിള്ളയെ  പിടികൂടി. ഇയാളുടെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വാറ്റുചാരായമാണ് റെയ്ഡിൽ പിടികൂടിയത് ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു അറസ്റ്റുചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.

ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മൽ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർ പ്രജിൽ സി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എസ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ്ജ് കെ ടി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.