അതിക്രമിച്ചു കയറി ഫലസ്തീൻ അനുകൂല പ്രകടനം : കണ്ണൂർ
മാടായിപ്പാറയിൽ ബി.ജെ.പി പ്രതിഷേധ കൂട്ടായ്മ നടത്തി

മാടായിപ്പാറ രാജ്യദ്രോഹ ശക്തികളുടെ താവളമാക്കാൻ ശ്രമിക്കുന്നു വെന്ന് ആരോപിച്ചു ബിജെപി. മാടായി മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

 

കണ്ണൂർ/ പഴയങ്ങാടി : മാടായിപ്പാറ രാജ്യദ്രോഹ ശക്തികളുടെ താവളമാക്കാൻ ശ്രമിക്കുന്നു വെന്ന് ആരോപിച്ചു ബിജെപി. മാടായി മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തീവ്രവാദശക്തികളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാനുള്ള ഗൂഡ ശ്രമം തിരിച്ചറിയണമെന്നു
ബി.ജെ പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു.മാടായിപ്പാറയിൽ നടന്ന ബി.ജെ.പി പ്രതിഷേധകൂട്ടായ്മ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ പുണ്യഭൂമിയായ മാടായിപ്പാറ ദേവസ്വം ഭൂമിയിൽ അതികമിച്ചുകയറി ഫലസ്തീൻ അനുകൂല ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു നടപടിയിൽ അപലപനീയമാണ്.
ഇത്തരം പ്രവർത്തനവുമായി ഇനി ഈ പുണ്യഭൂമിയിൽ കാലുകുത്തിയാൽ  ജനങ്ങൾ പ്രതിരോധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഇസ്‌ലാമി നടത്തുന്ന സ്കൂൾ ബസ് ഇതിനായി ഉപയോഗിച്ചത് ആർ ടി ഒ പരിശോധിക്കണമെന്നും, പെൺകുട്ടികളെ പോലും തിവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൻ്റെ നേർചിത്രമാണ് മാടായിപ്പാറയിലെ സംഭവമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അർഫ ശിഹാബെന്ന മലപ്പുറത്തു കാരിയെ കുറിച്ച് പൊലിസ് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ
മണ്ഡലം പ്രസിഡൻ്റ് സുജിത്ത് വടക്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് എ.വി. സനൽ , ഗംഗാധരൻ കാളിശ്വരം, മാടായി മണ്ഡലം പ്രഭാരി അരുൺ തോമസ്, സംസ്ഥാന സമിതി അംഗം സി. നാരായണൻ, കോഴിക്കോട് മേഖല സെക്രട്ടറി ബാലകൃഷ്ണൻ പനക്കിൽ, രമേശൻ ചെങ്ങുനി, കെ.ടി മുരളി തുടങ്ങിയവർ സംസാരിച്ചു.