പരീക്ഷാ ക്രമക്കേട് ; യുവമോര്‍ച്ച കണ്ണൂര്‍ പി എസ്‌ സി ഓഫീസ് ഉപരോധിച്ചു

 

 കണ്ണൂര്‍ : പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പിഎസ്‌സി ഓഫീസ് ഉപരോധിച്ചു. 

കാള്‍ടെക്‌സില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പിഎസ്‌സി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലാക്കണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അര്‍ജ്ജുന്‍ ദാസ്, ടി.വി. സ്വരാജ്, ജില്ലാ സെക്രട്ടറി എം. ശ്രുതി, ട്രഷറര്‍ എം. വൈശാഖ്, ജില്ലാ വൈസ്പ്രസിഡന്റ് സുവിഷ് കോറോത്ത്, ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് ടി.വി. അഭിജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.