സർക്കാർഅവഗണനയിൽ പ്രതിഷേധിച്ച് വിമുക്തഭടൻമാർ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും
വിവിധ വിമുക്തഭട സംഘടനയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടൻമാർ അനുഭവിക്കുന്ന സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 16 ന് കണ്ണൂർ കലക്ടറേറ്റ് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
കണ്ണൂർ: വിവിധ വിമുക്തഭട സംഘടനയുടെ ആഭിമുഖ്യത്തിൽ വിമുക്തഭടൻമാർ അനുഭവിക്കുന്ന സർക്കാർ അവഗണനയ്ക്കെതിരെ നവംബർ 16 ന് കണ്ണൂർ കലക്ടറേറ്റ് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു രാവിലെ 10 മണിക്ക് വാർ മെമ്മോറിയൽ പരിസരത്ത് കേന്ദ്രീകരിച്ച് പ്രകടനമായി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. മാർച്ച് സംയുക്ത ധർണ്ണ സമിതിയുടെ കൺവീനർ വിജയൻ പാറാലി ഉദ്ഘാടനം ചെയ്യും.
ഇ. സി എച്ച്.സിലെ ചികിത്സാരീതി രാജ്യസേവനം കണക്കിലെടുത്ത് മുഴുവൻ ആശുപത്രികളിലും നിർബന്ധമാക്കുക.മെഡിക്കൽ അലവൻസ് പ്രതിമാസം ആയിരം രൂപ പ്രകാരം മുഴുവൻ വിധവകൾക്കും സർക്കാർ നൽകുന്നതിനാൽ സ്കീമിലെ സ്ളാബ് പരിഗണിക്കാതെ തുല്യമായ ചികിത്സാ സൗകര്യം ഉറപ്പുവരുത്തുക.വിമുക്തഭടന്മാരുടെ Package ചികിത്സാ രീതി ഒഴിവാക്കുക. ഇ.സി എച്ച് എസ്നൽകുന്ന മരുന്നിന്റെ നിലവാരം ഉറപ്പുവരുത്തുക.എം പാനൽഇല്ലാത്ത ആശുപത്രികളിലെ ചികിത്സാ ചിലവിന്റെ Bill Claim-ന്റെ കാലതാമസം ഒഴിവാക്കുക.എട്ടാം ശമ്പള കമ്മീഷനിലെ വിമുക്തഭടന്മാരുടെ ആശങ്ക ദൂരീകരിക്കുക.
എട്ടാം ശമ്പള കമ്മീഷനിലെ ആനുകൂല്യം മുഴുവൻ വിമുക്തഭട പെൻഷൻകാർക്കും ഉറപ്പുവരുത്തുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് പ്രതിഷേധ ധർണ നടത്തുന്നത് എന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളത്തിൽ വിജയൻ പാറോളി പ്രകാശൻ.വി.കെ,ശശിധരൻ.കെ.സി,വിജയകുമാർ,രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ പങ്കെടുത്തു