രണ്ടാമത് എരഞ്ഞോളി മൂസ സ്മാരക പുരസ്ക്കാരം അസീസ് തായിനേരിക്ക് സമർപ്പിക്കും

കേരള ഫോക് ലോർ അക്കാഡമിയുടെ വൈസ് ചെയർമാനും പ്രശസ്ത മാപ്പിപ്പാട്ട് ഗായകനുമായിരുന്ന എരഞ്ഞോളി മൂസ യുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി മൂസ്സ ഫൗണ്ടേഷന്റെ

 


കണ്ണൂർ :കേരള ഫോക് ലോർ അക്കാഡമിയുടെ വൈസ് ചെയർമാനും പ്രശസ്ത മാപ്പിപ്പാട്ട് ഗായകനുമായിരുന്ന എരഞ്ഞോളി മൂസ യുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന എരഞ്ഞോളി മൂസ്സ ഫൗണ്ടേഷന്റെ, രണ്ടാമത്  എരഞ്ഞോളി മൂസ്സ പുരസ്‌കാരം പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അസീസ് തായിനേരിക്ക് നൽകുന്നതിന് തീരുമാനിച്ചതായി ചെയർമാൻ ഫൈസൽ എളേറ്റിൽ ജനറൽ സെക്രട്ടറി നവാസ് കച്ചേരി എന്നിവർ അറിയിച്ചു.

2026 ഫെബ്രുവരി 15 ന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച്  എരഞ്ഞോളി മൂസ ഫൗണ്ടേഷന്റെ എരഞ്ഞോളി മൂസ പുരസ്കാരം അസിസ് തായ്നേരിക്ക് സമർപ്പിക്കും. എരഞ്ഞോളി മൂസയുടെ ആദ്യ പുരസ്ക്കാരം പ്രശസ്ത സിനിമാ പിന്നണി ഗായകൻ കെ.ജി മാർക്കോസിനായിരുന്നു. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം എരഞ്ഞോളി മൂസ പുരസ്കാരം നേടിയ അസീസ് തായിനേരി വടക്കെ മലബാറിൽ ജനഹൃദയത്തിൽ ഇടം നേടിയ മാപ്പിളപ്പാട്ട് കലാകാരനാണ്.

താരാട്ട് പാട്ടുകളുടെ തമ്പുരാനായാണ് അദ്ദേഹം അറിയപ്പെടുന്നത്.ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാനെന്ന ഈ മാപ്പിള പ്പാട്ട്  മൂളാത്ത മലയാളികൾ അപൂർവ്വമായിരിക്കും.കണ്ണൂർ കുട്ട്യാലി സാഹിബിന്റെ ഈ കല്യാണപ്പാട്ട് വേദികളിൽ പാടി ഹിറ്റാക്കിയത് അസീസ് തായിനേരി യായിരുന്നു.ഇശൽ മലർ വാടിയിൽ തഴുകിയും തലോടിയും താരാട്ട് പാടിയും  അസീസ് തായിനേരി അറുപതു വർഷം പിന്നിട്ടിരിക്കുന്നു 
മായം ചേർക്കാത്ത പാട്ടുകൾ കൊണ്ട് മലബാറിന്റെ ഹൃദയം കീഴടക്കിയ അസ്സൽ മാപ്പിളപ്പാട്ട് ഗായകനാണ് അദ്ദേഹമെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.

വടക്കേ മലബാറിൽ തായിനേരിയുടെ താരാട്ട് പാട്ട് കേൾക്കാത്ത വീടുകൾ അപൂർവ്വമായിരിക്കും.ബദർ ബദർ ബദർ പതിനേഴ്...
മധു മധുര പ്രിയ കടൽ പൊങ്കും...
മണ്ഡപത്തിൽ മംഗല പ്പുതു നാരി..
അറബിക്കടലിൻ തിരമാല.....
ഇങ്ങനെ എത്രയെത്ര
റങ്കുള്ള പാട്ടുകൾ ആസ്വാദകരുടെ മനസിൽ കുടിയേറിയിട്ടുണ്ട്.അദ്ദേഹത്തിൻ്റെ എസ് എസ് സ്റ്റുഡിയോ വഴി നിരവധി പാട്ടുകാരെയും എഴുത്തുകാരെയും കൈ പിടിച്ചുയർത്തി കൊണ്ടുവന്നിട്ടുണ്ട്.പുതു നാമ്പുകൾക്ക് വിരിയാനും സുഗന്ധം പരത്താനും വെളിച്ചം നൽകിയ സ്നേഹത്തിന്റെ സൂര്യ ശോഭയാണ് അദ്ദേഹം. കലോത്സവ വേദികളിൽ ദഫ് മുട്ടിന്റെയും  കോൽക്കളിയുടെയും ചേലും ചടുലതയും ജനകീയ മാക്കിയ ഗുരുനാഥനെന്ന നിലയിച്ച അസീസ് തായിനേരി ഓർമ്മിക്കപ്പെടും.കേരള സംഗീത നാടക അക്കാദമി അവാർഡ്,
ഫോക് ലോർ അക്കാദമി അവാർഡ് കൈരളി ടി.വിസമഗ്ര സംഭാവനാ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ബഹുമതികളും അസീസ് തായിനേരിയെ തേടിയെത്തിയിട്ടുണ്ട്.