മാലിന്യം തള്ളുന്നതിനെതിരെ എരഞ്ഞോളി മഠത്തുംഭാഗത്ത് ശുചിത്വ സന്ദേശ ബോർഡുകൾ സ്ഥാപിച്ചു
തലശേരി:മാലിന്യ നിർമാർജനം സാമൂഹ്യ ഉത്തരവാദിത്വം എന്ന സന്ദേശമുയർത്തി ശ്രീനാരായണ ഗുരു സ്മാരക മന്ദിരം മഠത്തും ഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ ബോർഡുകൾ സ്ഥാപിച്ചു.മൂർക്കോത്ത് മുക്ക്,റേഷൻ പീടികക്ക് സമീപം,പഞ്ചായത്ത് കിണർ,ശ്രീനാരായണ മഠം, മഠത്തുംഭാഗം എൽ പി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചത്.

പഞ്ചായത്തംഗം കെ.കെ.ഷീജ ഉദ്ഘാടനം ചെയ്തു.വാർഡ് കൺവീനറും ശ്രീനാരായണ ഗുരു സ്മാരക മന്ദിരം പ്രസിഡണ്ടുമായ പയ്യമ്പള്ളി രമേശൻ അധ്യക്ഷത വഹിച്ചു.ശ്രീനാരായണ ഗുരു സമാരക മന്ദിരം സെക്രട്ടറി വി. രൂപേഷ്,ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ശ്രീകർ ചന്ദ് , സി.കെ.മദനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് ശുചിത്വ സമിതിയുടെ അഭിമുഖ്യത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വാർഡിൽ ശുചീകരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 6 മുതലാണ് ശുചീകരണം നടത്തുന്നത്.