പരിഭവങ്ങൾ മറന്ന് ഇപി വീണ്ടും പാർട്ടി പരിപാടിയിലെത്തി

പാർട്ടിയോടുള്ള അത്യപ്തി മറന്ന് ഇപി ജയരാജൻ കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു. സർക്കാരിനും പാർട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം കണ്ണൂർ നഗരത്തിൽനടത്തിയ പ്രതിഷേധ മാർച്ചിലാണ് ഇപിജയരാജൻ പങ്കെടുത്തത്

 

കണ്ണൂർ: പാർട്ടിയോടുള്ള അത്യപ്തി മറന്ന് ഇപി ജയരാജൻ കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു. സർക്കാരിനും പാർട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം കണ്ണൂർ നഗരത്തിൽനടത്തിയ പ്രതിഷേധ മാർച്ചിലാണ് ഇപിജയരാജൻ പങ്കെടുത്തത്. എംവി ജയരാജൻ, ടിവി സുമേഷ് എംഎൽഎ തുടങ്ങിയ നേതാക്കളും മാ‍ർച്ചിൽ പങ്കെടുത്തു. 

ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാർട്ടി ജില്ലാ കമ്മിറ്റി ക്ഷണിച്ച പരിപാടികളിൽ പോലും പങ്കെടുക്കാതെ ഇപി മാറിനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന അഴീക്കോടൻ രാഘവൻ രക്തസാക്ഷിത്വ അനുസ്മരണ ദിനാചരണത്തിലും അതിന് മുൻപായി നടന്ന ചടയൻ ചരമ ദിനാചരണത്തിലും ഇ.പി ജയരാജൻ പങ്കെടുത്തിരുന്നില്ല.