ടി.കെ ഗോവിന്ദൻ പാർട്ടി വിട്ടത് ദൗർഭാഗ്യകരമെന്ന് ഇ.പി ജയരാജൻ
ടി.കെ ഗോവിന്ദൻ പാർട്ടി വിട്ടത് ദൗർഭാഗ്യകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
Mar 17, 2026, 08:44 IST
കണ്ണൂർ : ടി.കെ ഗോവിന്ദൻ പാർട്ടി വിട്ടത് ദൗർഭാഗ്യകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. പാർട്ടിക്കുള്ളിൽ ഓരോരുത്തർക്കുമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാർട്ടി രീതി. ടി. കെ ഗോവിന്ദൻ മാസ്റ്റർ തന്നെ വന്നു കണ്ടിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേൾക്കുകയാണ് ചെയ്തത്.
ഇതിൽ പരിഹരിക്കാൻ കഴിയുന്നത് നോക്കാമെന്ന് പറഞ്ഞു. അതാണ് പാർട്ടിയുടെ രീതി. തെറ്റായ നിലപാടാണ് പാർട്ടി വിട്ടതിലൂടെ ടി.കെ ഗോവിന്ദൻ സ്വീകരിച്ചത്. സ്ഥാനാർത്ഥി മോഹം കൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടതെന്നും ഇപി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.