പിണറായിവിജയനെ വിമാനത്തിൽ വച്ച് ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഇപി ജയരാജന്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും, കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ് ഉള്‍പ്പെടെയുള്ളവരെ വിമാനത്തില്‍ വച്ച് ആക്രമിച്ചു എന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുക മാത്രമാണ് ചെയ്തതെന്നും, കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
'സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഭീകരന്‍മാരുടെ രൂപത്തില്‍ എത്തിയപ്പോള്‍ തടയുക മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെയും ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണം. കോടതിയില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കും. പൊലീസിലായിരുന്നു പരാതിക്കാര്‍ പരാതി നല്‍കേണ്ടിയിരുന്നത്. കോടതിയല്ല പൊലീസ്. കോടതിക്ക് കാര്യങ്ങള്‍ പരിശോധിക്കാം. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് അന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായത്'. ജയരാജന്‍ വ്യക്തമാക്കി. കേസില്‍ പ്രതിയും പരാതിക്കാരനുമായിരുന്നില്ലെന്നും എന്നിട്ടും തന്റെ പേര് കോടതി എന്തുകൊണ്ടാണ് പരാമര്‍ശിച്ചതെന്ന് അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു. പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂവെന്നും ബാക്കി കാര്യങ്ങള്‍ വഴിയേ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സിപിഎം നേതാവ് ഇപി ജയരാജന്‍ ആക്രമിച്ചു എന്ന് ഫര്‍സീന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തെളിവില്ലെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ ഫര്‍സീന്‍ മജീദ് കോടതിയെ സമീപിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വലിയതുറ എസ്എച്ച്ഒയ്ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.