മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എൻട്രൻസ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ റസിഡൻഷ്യൽ മെഡിക്കൽ/ഐഐടി/എൻഐടി എൻട്രൻസ് പരിശീലനം നൽകുന്നു.
Updated: Jul 2, 2026, 12:30 IST
പൂരിപ്പിച്ച അപേക്ഷഫോം ജൂലൈ 15 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭ്യമാകണം. ഫോൺ: 0497 2731081.
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ റസിഡൻഷ്യൽ മെഡിക്കൽ/ഐഐടി/എൻഐടി എൻട്രൻസ് പരിശീലനം നൽകുന്നു.
ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കൻ്ററി തലത്തിൽ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85% മാർക്കോടെ ജയിച്ചതോ മുൻവർഷം നടത്തിയ നീറ്റ് പരീക്ഷയിൽ 41% മാർക്ക് ലഭിച്ചവരോ ആയവർക്ക് റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസിനും ഫിസിക്‌സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് 85% മാർക്കോടെ വിജയിച്ചവർക്ക് ഐഐടി/എൻഐടി എൻട്രൻസിനും അപേക്ഷിക്കാം.
അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോം ജൂലൈ 15 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിൽ ലഭ്യമാകണം. ഫോൺ: 0497 2731081.