ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണം: വി കെ സനോജ് എംഎൽഎ

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ആനശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ സനോജ് എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ഏഴാം വാർഡിലെ കാണിയൂർ,

 

മട്ടന്നൂർ:ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ആനശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വി കെ സനോജ് എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ഏഴാം വാർഡിലെ കാണിയൂർ, പറമ്പുകാവ്, പന്നിയോട്, ചെന്നപ്പൊയിൽ തുടങ്ങിയ ജനവാസ പ്രദേശങ്ങളിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി കാർഷിക വിളകൾ, വീടുകൾ, കുടിവെള്ള പൈപ്പുകൾ എന്നിവ തകർക്കുകയും ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ  നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സ്കൂൾ, അങ്കണവാടി കളിലേക്ക് കുട്ടികളെ അയക്കാൻ വീട്ടുകാർ ഭയപ്പെടുകയാണ് .   അങ്ങേയറ്റം ഭീതിയോടെയാണ് നാട്ടുകാർ ജീവിക്കുന്നത്.  ആറളം വനമേഖലയിൽ ചെയ്യുന്നത് പോലുള്ള ഇടപെടലുകൾ ഇവിടെയും നടത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും  വലിയ ഭീഷണിയായ  ആന ശല്യം  പരിഹരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വി കെ സനോജ് എംഎൽഎ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോണിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.