കാട്ടാനകളെ തുരത്താൻ ആറളത്ത് അടിക്കാട് വെട്ടൽ തുടങ്ങി

കാട്ടാനകളെ തുരത്താൻ ആറളത്ത് അടിക്കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി തുടങ്ങി. ഇവിടങ്ങളിൽ നിന്നും കാട്ടാനകളെ തുരത്തിയതിനു ശേഷമാണ് അടിക്കാട് വെട്ടൽ തുടങ്ങിയത്.'ഏഴ്, ഒമ്പത് ബ്ളോക്കുകളിലാണ് വനം വകുപ്പുദ്യോഗസ്ഥരും ആർ.ആർ.ടി.യും ചേർന്ന് ആനകളെ തുരത്തിയത്.

 
Clearing of undergrowth begins in Aralam to drive out wild elephants


ഇരിട്ടി : കാട്ടാനകളെ തുരത്താൻ ആറളത്ത് അടിക്കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി തുടങ്ങി. ഇവിടങ്ങളിൽ നിന്നും കാട്ടാനകളെ തുരത്തിയതിനു ശേഷമാണ് അടിക്കാട് വെട്ടൽ തുടങ്ങിയത്.'ഏഴ്, ഒമ്പത് ബ്ളോക്കുകളിലാണ് വനം വകുപ്പുദ്യോഗസ്ഥരും ആർ.ആർ.ടി.യും ചേർന്ന് ആനകളെ തുരത്തിയത്.

പടക്കം പൊട്ടിച്ചും മറ്റുമാണ് ദൗത്യം നിർവഹിക്കുന്നത്.ഒമ്പതാം ബ്ളോക്കിൽ അടിക്കാട് വെട്ടി തെ ളിക്കുന്ന പ്രവൃത്തിയും ഇതോടെപുനരാരംഭിച്ചു.  കാട് വെട്ടിത്തെളിക്കൽ ആദിവാസി പുനരധിവാസമിഷൻ്റെ നേതൃത്വത്തിലും ആനതു രത്തൽ വനംവകുപ്പിൻ്റെ നേതൃത്വത്തിലുമാണ്  നടക്കുന്നത്. കഴിഞ്ഞ ദിവസം ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നതിന് ശേഷം ഉണ്ടായ പ്രതി ഷേധത്തിന്റെ ഭാഗമായി ആനതുരത്തൽ ആരംഭിച്ചിരുന്നു. 

Clearing of undergrowth begins in Aralam to drive out wild elephants

രണ്ട് ദി വസത്തെ ദൗത്യത്തിൽ പത്തോളം ആനകളെ കാട് കയറ്റാനും കഴി ഞ്ഞിരുന്നു. കയറ്റിയ ആനകൾ വീണ്ടും തിരികെ പ്രവേശിക്കുന്നതാ യി കണ്ടെത്തിയത് തിരിച്ചടിയായി. ഇതോടെ വനാതിർത്തിയിൽ താത്കാലിക വേലി നിർ മിച്ചതിന് ശേഷം തുരത്താൻ തീരുമാനിക്കുകയായിരുന്നു. നാലു കി ലോമീറ്റർ താത്കാലിക വേലി വനംവകുപ്പ് പൂർത്തീകരിച്ചതോടെയാ ണ് വീണ്ടും തുരത്തൽ ദൗത്യം പുനരാരംഭിച്ചത്.

. ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ നിരന്തരമായ ആക്രമം തടയുന്നതിന് ഹ്രസ്വകാല ദീർഘകാല കർമ്മ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം  ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.