തൃച്ഛംബരത്ത് വൈദ്യുതിതൂൺ അപകടാവസ്ഥയിൽ; നടപടിയെടുക്കാതെ കെ.എസ്.ഇ.ബി
തൃച്ചംബരംറോഡില്‍ തേവലക്കര സംഭവം ആവര്‍ത്തിക്കുമോയെന്നഭയത്തിലാണ് പ്രദേശവാസികൾ 'നൂറുകണക്കിന് വാഹനങ്ങളും വഴി യാത്രക്കാരും കടന്നുപോകുന്ന തൃച്ചംബരം ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെരിഞ്ഞുനിൽക്കുന്നത്.
Jul 21, 2025, 12:00 IST
തളിപ്പറമ്പ്: തൃച്ചംബരംറോഡില്‍ തേവലക്കര സംഭവം ആവര്‍ത്തിക്കുമോയെന്നഭയത്തിലാണ് പ്രദേശവാസികൾ 'നൂറുകണക്കിന് വാഹനങ്ങളും വഴി യാത്രക്കാരും കടന്നുപോകുന്ന തൃച്ചംബരം ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെരിഞ്ഞുനിൽക്കുന്നത്.
ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് തൊട്ടടുത്ത പൂജാ സ്റ്റോറിന് മുകളില്‍ ആല്‍മരക്കൊമ്പ് പടര്‍ന്നു നില്‍ക്കുന്ന മരത്തിന് സമീപം തന്നെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്.
ഇവിടെ അനുഗ്രഹ അപ്പാര്‍ട്ട്‌മെന്റിന് തൊട്ടു തെട്ടില്ല എന്ന മട്ടിലാണ് ലൈന്‍ പോകുന്നത്.ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ 25 ന് തന്നെ പ്രദേശവാസിയായ റിട്ട.എഞ്ചിനീയര്‍ ചെങ്ങാട്ട് ബാലചന്ദ്രന്‍ കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പറില്‍ വാട്‌സ്ആപ്പ് വഴി വിവരം നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.