കെഎസ്ഇബി ലൈനിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
കെഎസ്ഇബി ലിമിറ്റഡ് ട്രാൻസ്ഗ്രിഡ് പദ്ധതി പ്രകാരം കാസർകോട് ജില്ലയിൽ അമ്പലത്തറ സബ്സ്റ്റേഷൻ മുതൽ മൈലാട്ടി സബ്സ്റ്റേഷൻ വരെ നിർമ്മിച്ച 220 /110 കെവി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനിലെ 110 കെ വി അമ്പലത്തറ മൈലാട്ടി ലൈനിലൂടെ ആറിന് രാവിലെ 10 മുതൽ ഏത് സമയത്തും പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും
Dec 5, 2025, 20:14 IST
കാസർഗോഡ് : കെഎസ്ഇബി ലിമിറ്റഡ് ട്രാൻസ്ഗ്രിഡ് പദ്ധതി പ്രകാരം കാസർകോട് ജില്ലയിൽ അമ്പലത്തറ സബ്സ്റ്റേഷൻ മുതൽ മൈലാട്ടി സബ്സ്റ്റേഷൻ വരെ നിർമ്മിച്ച 220 /110 കെവി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനിലെ 110 കെ വി അമ്പലത്തറ മൈലാട്ടി ലൈനിലൂടെ ആറിന് രാവിലെ 10 മുതൽ ഏത് സമയത്തും പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും
പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകി. ടവറിലോ ലൈനിലോ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടാൽ താഴെ കാണുന്ന നമ്പറുകളിലേക്ക് വിളിച്ച് അറിയിക്കാം. അമ്പലത്തറ സബ്സ്റ്റേഷൻ-9496018770, മൈലാട്ടി സബ്സ്റ്റേഷൻ- 9496011380, അസിസ്റ്റന്റ്എക്സിക്യൂട്ടീവ്എൻജിനീയർ -9496001658 അസിസ്റ്റന്റ് എൻജിനീയർ-9496002442