കണ്ണൂരിൽ കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

കീടനാശിനികഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു.അതിയടം മാടപ്പുറത്തെ കിഴക്കേവീട്ടിൽ കെ.വി.കാർത്ത്യായനി(73)യാണ് മരിച്ചത്.

 

പരിയാരം: കീടനാശിനികഴിച്ച് ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു.അതിയടം മാടപ്പുറത്തെ കിഴക്കേവീട്ടിൽ കെ.വി.കാർത്ത്യായനി(73)യാണ് മരിച്ചത്.

കഴിഞ്ഞനവംബർ 11 ന് രാത്രി 9.40 നാണ് കാർത്യായനിയെ കീടനാശിനി കഴിച്ച് അവശനിലയിൽ കണ്ടത്. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിൽസയിലിരിക്കെ 13 ന് രാത്രി 10.30 നാണ് മരണമടഞ്ഞത്.