തളിപ്പറമ്പിൽ കട്ടിലിൽ നിന്നും വീണ് പരിക്കേറ്റ വയോധിക മരണമടഞ്ഞു
കട്ടിലിൽ നിന്ന് വീണ് പരിക്കറ്റ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു. തളിപ്പറമ്പ് മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി.മാധവി(80) യാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.10 നാണ് കട്ടിലില്‍ നിന്ന് വീണത്.
Sep 29, 2026, 17:50 IST
തളിപ്പറമ്പ് : കട്ടിലിൽ നിന്ന് വീണ് പരിക്കറ്റ വയോധിക ചികിത്സയ്ക്കിടെ മരണമടഞ്ഞു. തളിപ്പറമ്പ് മുയ്യം വരഡൂലിലെ പാറമ്മല്‍ പുതിയപുരയില്‍ വീട്ടില്‍ സി.മാധവി(80) യാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 7.10 നാണ് കട്ടിലില്‍ നിന്ന് വീണത്. ഉടന്‍ ബന്ധുങ്ങൾതളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടഞ്ഞു. കാപ്പാടന്‍ ഗോവിന്ദൻ്റെ ഭാര്യയാണ്.
മക്കള്‍: രാമകൃഷ്ണന്‍, ശിവന്‍, സതി, പരേതനായ ജനാര്‍ദ്ദനന്‍.
മരുമക്കള്‍: ലളിത(ഏഴിലോട്), വല്‍സല(മാതമംഗലം), സുരേശന്‍(മയ്യില്‍).
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍ നടത്തി.