കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ ജാനകി (92) ആണ് മരിച്ചത്. കടന്നൽ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.
Updated: Oct 3, 2026, 14:13 IST
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്
ഇരിട്ടി: കണ്ണൂരിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ ജാനകി (92) ആണ് മരിച്ചത്. കടന്നൽ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു.