കണ്ണൂരിൽ മണക്കായിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് വയോധികൻ മരിച്ചു
നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉരുവച്ചാൽ മൂന്നാം പീടികയിലെ സബീന മൻസിലിൽ കുന്നൂൽ അബൂബക്കറാണ് (69) മരിച്ചത്.
മട്ടന്നൂർ: നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉരുവച്ചാൽ മൂന്നാം പീടികയിലെ സബീന മൻസിലിൽ കുന്നൂൽ അബൂബക്കറാണ് (69) മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെ ഉരുവച്ചാൽ-മണക്കായി റോഡിൽ മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കുകളോടെ ഉരുവച്ചാൽ ഐ.എം.സി ആശുപത്രി യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മണക്കായി ഭാഗത്തുനിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്‌നൽ കുറ്റി യിൽ ഇടിച്ച ശേഷമാണ് സ്‌കൂട്ടറിൻ്റെ പിറകിൽ ഇടിച്ചത്.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴി ഞ്ഞ് കയനി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.ഭാര്യ എ പി സൈനബ. മക്കൾ സബീന ഷഫീഖ് (സൗദി), സാബിറ, സാദിഖ് (മസ്കറ്റ്) മരുമക്കൾ ഷംസു ദീൻ (ഖത്തർ), ഷമീർ, സീന ത്ത്, റാഹില സഹോദര ങ്ങൾ അബ്ദുള്ള, നബീസു പരേതനായ മുസ.